
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ഹാരി കേനിന്റെ മികവിൽ കോംഗോയെ 2-1 ന് കീഴടക്കി ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. ഏഴാം മിനിട്ടിൽ തന്നെ ബ്രിയാൻ സിംപെംഗയിലൂടെകോംഗോ ഇംഗ്ലണ്ടിനെ അമ്പരപ്പിച്ച് ലീഡെടുത്തു.
തുടർന്ന് ആദ്യ പകുതിയിൽ തിരിച്ചടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങൾ കോംഗോ ഗോൾ കീപ്പർ ലയണൽ എംപാസി നിർവീര്യമാക്കി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി കേനിന്റെ ഹെഡ്ഡറിലൂടെ 75-ാം മിനിട്ടിൽ സമനില പിടിച്ചു. 86-ാംമിനിട്ടിൽ ഗോർഡോൺന്റെ പാസിൽ നിന്ന് കേൻ ഇംഗ്ലണ്ടിന്രെ വിജയമുറപ്പിച്ചഗോളും നേടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |