SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.40 PM IST

സഹപൈലറ്റിന്റെ ആക്രമണത്തിലുണ്ടായത് 'ഡിപ്രസ്‌ഡ് സ്‌കൾ ഫ്രാക്‌ച്ചർ' ; ക്യാപ്‌റ്റൻ സ്‌മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

READ ENGLISH VERSION
captain-smit-machchhar
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്‌മിത് മച്ഛാർ

അബുദാബി: സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റൻ സ്‌മിത് മച്ഛറിന്റെ തലയോട്ടിക്ക് സംഭവിച്ചത് ഗുരുതരപരിക്കെന്ന് റിപ്പോർട്ട്. സഹപൈലറ്റായ ഹമാം അൽ-ഹമ്മാമിയുടെ ക്രാഷ് ആക്‌സ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ സ്‌മിതിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം 'ഡിപ്രസ്‌ഡ് സ്‌കൾ ഫ്രാക്‌ച്ചർ' എന്നറിയപ്പെടുന്ന പരിക്കാണ് സ്‌മിത്തിന് സംഭവിച്ചത്. തലയോട്ടിയിലെ അസ്ഥിയുടെ ഒരു ഭാഗം അകത്തേക്ക് തള്ളിപ്പോകുന്ന തരത്തിലുള്ള പൊട്ടല്ലാണിത്. സൗദിയിൽ ഇതിനായുള്ള അടിയന്തര ചികിത്സകൾ നൽകിയശേഷമാണ് അദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റിയത്.

തലയോട്ടിയിലെ അസ്ഥി പൊട്ടി അതിന്റെ ഒരു ഭാഗം തലച്ചോറിന് നേരെ അകത്തേയ്‌ക്ക് നീങ്ങുന്നതാണ് ഡിപ്രസ്‌ഡ് സ്‌കൾ ഫ്രാക്‌ച്ചർ. അസ്ഥിയുടെ ഈ ഭാഗം തലച്ചോറിൽ സമ്മർദം ചെലുത്തുകയോ തലച്ചോറിന് പരിക്കേൽപ്പിക്കുകയോ ചെയ്യും എന്നതിനാൽ അടിയന്തരചികിത്സ നൽകണ്ടത് അത്യാവശ്യമാണ്. സഹപൈലറ്റിന്റ ആക്രമണത്തിൽ സ്‌മിത്തിന്റെ കൈകാലുകൾ, നെഞ്ച്, വയറിന്റെ മുകൾഭാഗം എന്നിവിടങ്ങളിലും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം സുഖംപ്രാപിച്ചുവരുന്നതായാണ് റിപ്പോർട്ട്.

ദുബായിയിൽനിന്ന് ടെൽ അവീവിലേക്ക് പോകുകായിരുന്ന ഫ്ലൈദുബായ് വിമാനം അപകടത്തിൽപ്പെടുത്താനുള്ള ഹമാം അൽ-ഹമ്മാമിയുടെ ശ്രമത്തെയാണ് ഇന്ത്യക്കാരനായ ക്യാപ്‌റ്റൻ സ്‌മിത്ത് മച്ഛർ ചെറുത്തുതോൽപിച്ചത്. കോക്‌പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ കുത്തേറ്റുവീണെങ്കിലും ജീവനക്കാരും യാത്രക്കാരും ഓടിയെത്തി അക്രമിയെ കീഴടക്കി. വിമാനം നിയന്ത്രണത്തിലാക്കാനും അവർ സഹായിച്ചു. തുടർന്ന് ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ ചേർന്ന് സൗദി അറേബ്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഉടൻതന്നെ മെഡിക്കൽ സംഘമെത്തി ക്യാപ്റ്റനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

English Summary

Indian Flydubai captain Smith Machar suffered a serious skull fracture after a co-pilot attack and is reportedly recovering after emergency treatment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYDUBAI ATTACK, FLYDUBAI PILOT, CAPTAIN SMIT MACHCHHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360