SignIn
Kerala Kaumudi Online
Monday, 14 September 2026 11.05 AM IST

അകലം പാലിക്കാൻ പറഞ്ഞപ്പോൾ തട്ടിക്കയറി, വനിതാ ബൈക്ക്‌ റൈഡറെ പിന്തുടർന്ന് ഇടിച്ചുവീഴ്‌ത്തി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ

accident
അപകടത്തിന്റെ ദൃശ്യങ്ങൾ (ഫോട്ടോ ക്രെ‌ഡിറ്റ്: @ഇൻസ്റ്റഗ്രാം-റിബൽവീൽസ്-റിയ)

ഗുരുഗ്രാം: വനിതാ ബൈക്ക് റൈഡറെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയെന്ന് പരാതി. ബൈക്കിൽ യാത്രചെയ്യുന്ന യുവതിയെ കാർ മനപൂർവം ഇടിച്ചുവീഴ്‌ത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിബൽവീൽസ് സിയ എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ സിയയാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ബൈക്കിംഗ് സംഘത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമെന്ന് സിയ പറഞ്ഞു. യാത്ര തുടങ്ങിയതുമുതൽ ഒരു സംഘം യുവാക്കൾ കാറിൽ തങ്ങളെ പിന്തുടർന്ന് യാത്ര തടസപ്പെടുത്താൻ ശ്രമിച്ചെന്നാണ് സിയയുടെ ആരോപണം. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്നും സിയ പറഞ്ഞു.

സിയയുടെ ബൈക്കിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കാറിൽ യാത്രചെയ്യുന്നവരോട് അകലം പാലിക്കൂവെന്ന് പറയുമ്പോൾ അവർ യുവതിയോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പിറകിൽ നിന്ന് വേഗത്തിൽ വന്ന കാർ സിയയുടെ ബൈക്കിനരികിലെത്തുമ്പോൾ മനപൂർവം വെട്ടിച്ച് അപകടമുണ്ടാക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇ‌ടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഏതാനും മീറ്ററുകൾകൂടി റോഡിലൂടെ തെന്നിനീങ്ങി.

അപകടത്തിന് പിന്നാലെ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാർ പിന്തുടർന്ന് ഡ്രൈവറെ തടഞ്ഞുനിർത്തിയെങ്കിലും ഉത്തരവാദിത്തം നിഷേധിച്ച് ഇയാൾ കടന്നുകളഞ്ഞതായും സിയ ആരോപിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട് പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് സിയ ആവശ്യപ്പെട്ടു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരും രംഗത്തെത്തി.

View this post on Instagram

A post shared by Sia (@rebelwheels_sia_)


English Summary

A woman biker in Chandigarh alleged that a car followed her and deliberately hit her bike after she asked the occupants to keep their distance. The shocking incident was captured on her helmet camera, and she has urged police to take action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, ALLEGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360