ന്യൂഡൽഹി: എയർഇന്ത്യയിലെ എല്ലാ പൈലറ്റുമാർക്കും ലഹരിപരിശോധന നിർബന്ധമാക്കി. ഇന്നുമുതലാണ് പുതിയ പരിശോധനാ സംവിധാനം നിലവിൽ വരുന്നത്. നിലവിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മാനനദണ്ഡങ്ങളേക്കാൾ കർശനമായ നടപടിയാണ് എയർ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വിമാനയാത്രാ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും യാത്രക്കാരുടെയും മറ്റ് പങ്കാളികളുടെയും വിശ്വാസം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.
പരിശീലന സെഷനുകൾക്കിടയിലും വിമാന സർവീസുകൾക്ക് ശേഷവും പൈലറ്റുമാരുടെ താമസസ്ഥലം ഉൾപ്പെടെയുള്ള നിശ്ചിത കേന്ദ്രങ്ങളിലും പരിശോധന നടത്താനും തീരുമാനമായി. നിലവിലെ നിയമപ്രകാരം ജീവനക്കാരിൽ കുറഞ്ഞത് പത്ത് ശതമാനം പേരെ പ്രതിവർഷം ക്രമരഹിതമായി ലഹരി പരിശോധന നടത്തമെന്നാണുള്ളത്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് എല്ലാ പൈലറ്റുമാർക്കും പരിശോധന നിർബന്ധമാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ വിമാനം യാത്രയക്കിടെ അപ്രതീക്ഷിതമായി ഏകദേശം 300 അടി താഴേക്ക് പതിച്ചിരുന്നു. സംഭവത്തിൽ 24 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തുടർന്ന് വിമാനത്തിന്റെ ക്യാപറ്റന് നടത്തിയ ലഹരി പരിശോധനപോസിറ്റീവായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.സംഭവത്തിന് പിന്നാലെ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ലഹരി പരിശോധനാ നടപടികൾ കൂടുതൽ ശക്തമാക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നത്.
Air India has made drug screening mandatory for all its pilots from August 13, introducing stricter measures than existing DGCA rules. Tests will be conducted during training, after flights, and at designated locations, including pilots’ residences. The move follows an August 4 Phuket-Delhi flight incident, where 24 people were injured and the captain reportedly tested positive for drugs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |