ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. പൈലറ്റിന്റെ രണ്ടാമത്തെ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, പൈലറ്റ് ഉപയോഗിച്ച ലഹരിവസ്തു കഞ്ചാവാണെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
ഓഗസ്റ്റ് നാലിനാണ് തായിലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 2379 എയർബസ് എ 320 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് 300 അടി താഴ്‌ചയിലേക്ക് പതിച്ചത്. അപകടത്തിൽ 13 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 17പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് വിമാനം ഡൽഹിയിൽ ഇറങ്ങിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്കു വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണു പോസിറ്റീവായത്.
An Air India pilot reportedly tested positive for marijuana following a flight that encountered severe turbulence. The incident has raised concerns about aviation safety and the pilot’s fitness to fly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |