ന്യൂഡൽഹി: ഡൽഹി മെട്രോ യാത്രയ്ക്കിടെ യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ സി.ഐ.എസ്.എഫ് ജവാന് സസ്പെൻഷൻ. ഡൽഹി എയിംസ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.
മെട്രോയിൽ ഒപ്പമുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജവാൻ തന്റെ ചിത്രങ്ങൾ രഹസ്യമായി പകർത്തി എന്നായിരുന്നു യാത്രക്കാരിയായ യുവതി ആരോപിച്ചത്. പിന്നാലെ യാത്രക്കാർ ജവാന്റെ ഫോൺ പരിശോധിച്ചു. ഫോണിൽ ചിത്രങ്ങൾ കണ്ടതോടെ യുവതിയടക്കമുള്ള യാത്രക്കാർ ജവാനെ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ജവാനെ ഉടൻതന്നെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ വകുപ്പു തല അന്വേഷണം നടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |