SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.46 AM IST

അയോദ്ധ്യ സംഭാവനക്കൊള്ള: കുറ്റപത്രം 25ന് മുൻപ്

gfh

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ അന്വേഷണം പൂർത്തിയായെന്നും സെപ്‌തംബർ 25ന് മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർ‌ജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 25ാം തീയതി പ്രതികളെ അറസ്റ്റ് ചെയ്‌തതിന്റെ 90ാം ദിവസമാണ്. അതിനുമുൻപ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് യു.പി സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) സുപ്രീംകോടതിയിൽ അന്വേഷണപുരോഗതി റിപ്പോർട്ടും സമർപ്പിച്ചു. സംഭാവന എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന 8 പേരാണ് പ്രതികൾ. എല്ലാവരെയും അറസ്റ്റ് ചെയ്‌തു. 105 തവണയാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം ശക്തമായ തെളിവുണ്ടെന്ന് റിപ്പോർട്ടിൽ എസ്.ഐ.ടി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360