
ന്യൂഡൽഹി: ചൈനയിൽ വ്യാപിക്കുന്ന ഹ്യുമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി) ഇന്ത്യയിലും റിപ്പോർട്ട് ചെയ്‌തു. ബംഗളൂരുവിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കാണ് അസുഖം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ചെന്നൈയിൽ രണ്ടും അഹമ്മദാബാദിൽ ഒരു കേസും റിപ്പോർട്ട് ചെയ്‌തെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ നേരത്തെ തന്നെ ഈ വൈറസുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ശ്വാസകോശ സംബന്ധമായ അസുഖത്തിന് ബാംഗ്ളൂർ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനും എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിനെ ഡിസ്ചാർജ് ചെയ്‌തു. ആൺകുഞ്ഞ് സുഖം പ്രാപിക്കുന്നു.
രാജ്യത്തുള്ള വൈറസ്
രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങളുമായി വിദേശ യാത്ര ചെയ്യാത്തതിനാൽ ഇന്ത്യയിൽ തന്നെയുള്ള വൈറസ് ആണ് രോഗകാരിയെന്ന് കണ്ടെത്തി. ഇൻഫ്ലുവൻസാപോലുള്ള ശ്വസന രോഗ കേസുകളിൽ അസാധാരണമായ വർദ്ധനയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലഭ്യമായ എല്ലാ ചാനലുകളിലൂടെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ചൈനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന കൃത്യമായ അപ്ഡേറ്റ് നൽകുന്നുണ്ട്. അവശ്യ ഘട്ടമുണ്ടായാൽ ഫലപ്രദ ഇടപെടലിന് രാജ്യം സജ്ജമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |