SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

മോദി സർക്കാർ പാകിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണി: വിമർശനവുമായി ഇമ്രാൻ ഖാൻ

imran-khan

ന്യൂഡൽഹി:​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദി സർക്കാർ പാകിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണിയാകുന്നെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

'ഹിന്ദുമേധാവിത്വ മോദി സർക്കാർ പാകിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണി. നാസി പ്രത്യയശാസ്ത്രവും ആർ‌.എസ്‌.എസ്-ബി.ജെ.പി സ്ഥാപക നേതാക്കളും തമ്മിലുള്ള സാമ്യതകൾ മനസിലാക്കാൻ ഗൂഗിളിൽ പരിശോധിച്ചാൽ മതി'- ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

കാശ്മീരിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണെന്നും പാകിസ്ഥാനുമായി ഇനിയുള്ള ചർച്ചകൾ അവർ കയ്യേറിയ കാശ്മീരിന്റെ ഭാഗങ്ങളെ കുറിച്ച് മാത്രം ആയിരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കുറച്ച് മുമ്പ് വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, IMRAN KHAN, IMRAN KHAN TWEET, INDIA, PAKISTAN, BJP, RSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360