SignIn
Kerala Kaumudi Online
Thursday, 22 October 2026 2.13 AM IST

തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യ കൂട്ടുക്കെട്ട് പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഖത്തർ നിരീക്ഷിച്ച് ഇന്ത്യ

d

അങ്കാറ: തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ദോഹയിൽ ബദർ ധാരണാപത്രത്തിൽ ഒപ്പുവച്ച് ഖത്തർ. സൈനിക ഉത്പാദനം, പരിശീലനം, ഗവേഷണം, സാങ്കേതിക വികസനം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. അതേസമയം, ഇറാൻ-യു.എസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ നടത്തിയ ഈ നീക്കം വളരെ പ്രധാനമാണ്.

തുർക്കി പ്രതിരോധമന്ത്രി യാസർ ഗുലർ, പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. നാല് രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായ ശേഷികൾ സംയോജിപ്പിച്ച് ആധുനിക സൈനിക സംവിധാനങ്ങൾ വികസിപ്പിക്കാനും സംയുക്ത ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കരാർ ലക്ഷ്യമിടുന്നു.
തുർക്കിയുടെ ഡ്രോൺ സാങ്കേതികവിദ്യ, ഇലക്ട്രോണിക് യുദ്ധശേഷി, നാവിക പ്രതിരോധ സംവിധാനങ്ങൾ എന്നിവയിലുള്ള സഹകരണം പാകിസ്ഥാന്റെ സൈനിക നവീകരണത്തിന് സഹായകമായേക്കാം. ഇത് ഇന്ത്യയുടെ സുരക്ഷാ കണക്കുകൂട്ടലുകളെ സ്വാധീനിക്കാവുന്നതാണ്. എന്നാൽ, ബദർ കരാർ പരസ്പര സൈനിക പ്രതിരോധ ഉറപ്പ് നൽകുന്ന സഖ്യമല്ല. അതിനാൽ കരാറിന്റെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360