ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മാലിന്യം അശ്രദ്ധമായി വലിച്ചെറിയുന്നവർക്ക് ഇനിമുതൽ ഇരട്ടി പിഴ. നിലവിലുണ്ടായിരുന്ന 500 രൂപ 1,000 രൂപയായി ഇരട്ടിപ്പിച്ച് റെയിവേ മന്ത്രാലയം. റെയിവേ ശൃംഖലയിലുടനീളം ശുചിത്വം ഉറപ്പാക്കുകയും യാത്രക്കാർ മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയുകയുമാണ് നടപടിയുടെ ലക്ഷ്യം. ഓഗസ്റ്റ് 24ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഇന്ത്യൻ റെയിൽവേ നിയമഭേദഗതി പ്രഖ്യാപിച്ചത്.
റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിൻ കോച്ചുകളിലും മാലിന്യം വലിച്ചെറിയുക, കൂട്ടിയിടുക, ഉപേക്ഷിക്കുക തുടങ്ങിയവയ്ക്ക് ഇനി 1,000 രൂപ പിഴ ഈടാക്കും. പിഴ അടയ്ക്കാൻ വിസമ്മതിച്ചാൽ കോടതിയിൽ വിചാരണ നേരിടേണ്ടിവരും. കുറ്റം തെളിഞ്ഞാൽ 2,000 രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
ആരെല്ലാം പിഴ ഈടാക്കും
സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, ടിക്കറ്റ് കളക്ടർമാർ, ഓപ്പറേറ്റിംഗ് വിഭാഗത്തിലെ തത്തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്കാണ് പിഴ ഈടാക്കാൻ അധികാരമുള്ളത്. റെയിൽവേ അധികൃതർ ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥർക്കും പിഴ ഈടാക്കാം.
എന്തൊക്കെ ചെയ്താൽ 1,000 രൂപ പിഴ
മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് പിഴയ്ക്ക് കാരണമാകും. സ്റ്റേഷനുകൾ, പ്ലാറ്റ്‌ഫോമുകൾ, ട്രെയിൻ കോച്ചുകൾ എന്നിവിടങ്ങളിലാണ് നിയമം ബാധകം. നിശ്ചിത സ്ഥലങ്ങൾക്ക് പുറത്തുള്ള പ്രവർത്തനങ്ങൾക്കും പിഴ ചുമത്തും.
റെയിൽവേ പരിസരങ്ങളിൽ പാചകം, കുളി, തുപ്പുക, മലമൂത്ര വിസർജനം നടത്തുന്നത്, മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുക, വാഹനങ്ങൾ കഴുകുക, പാത്രങ്ങൾ വസ്ത്രങ്ങൾ എന്നിവ കഴുകുന്നതും, റെയിൽവേ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ട്രെയിൻ കോച്ചുകളിലോ റെയിവേയുടെ മറ്റ് സ്വത്തുക്കളിലോ പോസ്റ്ററുകൾ പതിക്കുക, മുദ്രാവാക്യങ്ങളോ സന്ദേശങ്ങളോ എഴുതുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയവയും റെയിൽവേ ചട്ടപ്രകാരം നിരോധിച്ചിട്ടുണ്ട്.
Indian Railways has doubled the fine for littering at stations, platforms, and train coaches from ₹500 to ₹1,000. This enhanced penalty, announced via a gazette notification on August 24, aims to ensure cleanliness across the network and deter passengers from indiscriminate waste disposal. Refusal to pay the fine can lead to a court trial.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |