SignIn
Kerala Kaumudi Online
Monday, 21 September 2026 5.08 PM IST

അബോധാവസ്ഥയിൽ അഞ്ചടിനീളമുള്ള വിഷപ്പാമ്പ്; കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു, വീഡിയോ

snake
വീഡിയോയിലെ ദൃശ്യങ്ങൾ

ഗാന്ധിനഗർ: രാസമലിനജലം നിറച്ച ടാങ്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വിഷപ്പാമ്പിനെ കൃത്രിമ ശ്വാസം നൽകി രക്ഷിച്ചു. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപിയിലാണ് സംഭവം. വാപി 'ഇന്ത്യ ജെലാറ്റിൻ കമ്പനി ലിമിറ്റഡ്' എന്ന സ്ഥാപനത്തിലെ മലിനജല സംസ്കരണ പ്ലാന്റിൽ വെള്ളിയാഴ്ചയാണ് അഞ്ചടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. അബദ്ധത്തിൽ ടാങ്കിൽ വീണ പാമ്പ് രാസവസ്തുക്കൾ നിറഞ്ഞ വെള്ളം ഉള്ളിൽ ചെന്ന് അബോധാവസ്ഥയിലായി.

മലിനജല ടാങ്കിൽ പാമ്പിനെ കണ്ടതോടെ യൂണിറ്റിലെ ഉദ്യോഗസ്ഥർ പാമ്പുപിടിത്തക്കാരനായ സഞ്ജയ് പവാറിനെ വിവരമറിയിച്ചു. അദ്ദേഹമെത്തിയാണ് പാമ്പിനെ പുറത്തെടുത്ത് സിപിആർ നൽകിയത്. രണ്ട് മിനിറ്റോളം പാമ്പിന് സിപിആർ നൽകിയതായാണ് റിപ്പോർട്ട്. പാമ്പിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച രാസവസ്തുക്കൾ നീക്കം ചെയ്യുന്നതിനായി വെള്ളം ഉപയോഗിച്ച് അതിനെ കഴുകി വൃത്തിയാക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം പാമ്പ് ഇഴയുന്നതും കാണാം. പാമ്പിനെ നിരീക്ഷണത്തിൽ വച്ചശേഷം വനത്തിൽ തുറന്നുവിട്ടുവെന്നാണ് റിപ്പോർട്ട്. മലിനജലവുമായി സഞ്ജയ് പവാറിനും സമ്പർക്കമുണ്ടായതിനാൽ 24 മണിക്കൂർ അദ്ദേഹത്തെ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ നിർത്തിയശേഷമാണ് വീട്ടിലേക്ക് തിരിച്ചയച്ചത്.


English Summary

A five-foot venomous snake was rescued after being found unconscious in a tank containing chemically contaminated water at India Gelatine Company Limited in Vapi, Gujarat. Snake rescuer Sanjay Pawar administered CPR and artificial respiration for nearly two minutes, after which the snake recovered. It was washed to remove the chemicals, kept under observation, and later released into a forest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUJARAT SNAKE RESCUE, FIVE FOOT SNAKE, VAPI SNAKE RESCUE, SANJAY PAWAR, INDIA GELATINE COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360