SignIn
Kerala Kaumudi Online
Monday, 27 July 2026 4.36 AM IST

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഗഗൻയാൻ പദ്ധതി, ഐ എസ് ആർ ഒയെ അഭിനന്ദിച്ച് ബഹിരാകാശ രംഗത്തെ പ്രമുഖൻ

gagnyaan

ന്യൂ‌ഡൽഹി: ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി എയ്റോസ്പേസ് നിർമാണ രംഗത്തെ ഭീമൻ എലോൺ മസ്ക്. ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന വികാസ് എഞ്ചിന്റെ മൂന്നാമത്തെ ദീർഘമായ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ വേളയിലാണ് എലോൺ മസ്ക് ഐ എസ് ആർ ഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഐ എസ് ആർ ഒയുടെ ട്വിറ്റർ പേജിലാണ് എലോൺ മസ്കിന്റെ സന്ദേശം വന്നത്.

ഗഗൻയാൻ പദ്ധതിക്കു വേണ്ട യോഗ്യതകൾ പുതിയ എഞ്ചിൻ കൈവരിച്ചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി കൂടിയാണ് ഐ എസ് ആർ ഒ എഞ്ചിൻ പരീക്ഷണം നടത്തിയത്. തമിഴ്നാട്ടിലുള്ള മഹേന്ദ്രഗിരിയിലെ ഐ എസ് ആ‌ർ ഒ കേന്ദ്രത്തിൽ വച്ച് നടത്തിയ പരീക്ഷണത്തിൽ ഏകദേശം 240 സെക്കൻഡുകളോളം എഞ്ചിൻ പ്രവർത്തിപ്പിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്നും മുൻകൂട്ടി കണക്കാക്കിയിരുന്ന ലക്ഷ്യങ്ങളെല്ലാം എഞ്ചിൻ പ്രവർത്തനത്തിൽ കൈവരിച്ചുവെന്നും ഐ എസ് ആർ ഒ പത്രകുറിപ്പിൽ അറിയിച്ചു. നാല് ഇന്ത്യൻ സഞ്ചാരികളെ അഞ്ച് മുതൽ ഏഴു ദിവസം വരെ ബഹിരാകാശത്ത് കൊണ്ടു പോയി തിരിച്ച് സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുക എന്നതാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം. 10,000 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GAGANYAAN, ISRO, ELON MUSK, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360