SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.03 AM IST

മകൻ ആശുപത്രിയിൽ ചികിത്സയിൽ,​ വരാന്തയിലിരുന്ന് മദ്യപിച്ച് അമ്മ; വീഡിയോ വൈറൽ

drinking-alcohol-
ആശുപത്രി വരാന്തയിലിരുന്ന് മദ്യപിക്കുന്ന യുവതി

ഭോപ്പാൽ: സ്വന്തം മകൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വരാന്തയിലിരുന്ന് മദ്യപിച്ച് യുവതി. മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം. യുവതി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. യുവതി കുപ്പിയിൽ നിന്ന് നേരിട്ട് മദ്യം കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓഗസ്റ്റ് 24 മുതൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. യുവതിയുടെ മകൻ ഓർത്തോപീഡിക് വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് യുവതി മറ്റൊരു വാർഡിലെത്തിയത്. അവിടെവച്ച് മദ്യപിച്ചെന്നാണ് വിവരം. ആശുപത്രിയിലേക്ക് മദ്യം എത്തിച്ചത് എങ്ങനെയെന്നും സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് വാർഡിനുള്ളിൽ മദ്യപിക്കാൻ എങ്ങനെ കഴിഞ്ഞുവെന്നുമാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും ജീവനക്കാരുടെ നിരീക്ഷണത്തെയും ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചയാണെന്നാണ് വിമർശനം. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English Summary

A woman was filmed drinking alcohol in a corridor of Jabalpur District Hospital, Madhya Pradesh, while her son was an inpatient. The video, which went viral from August 24, shows her consuming liquor directly from a bottle amidst patients and staff. This incident has raised significant concerns regarding hospital security and staff oversight. Authorities have not yet commented on the matter.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMAN DRINKING ALCOHOL, LATESTNEWS, VIRALVIDEO, MADYAPRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360