ന്യൂഡൽഹി: 'കേരളം ബിൽ' ലോക്സഭയിൽ ചർച്ചയില്ലാതെ പാസാക്കി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്നും ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബില്ലാണ് ലോക്സഭയിൽ ചർച്ച ഇല്ലാതെ പാസാക്കിയത്. സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് പരിഗണനയ്ക്ക് എടുക്കണമെന്ന അപേക്ഷ സ്പീക്കറിനെ അറിയിച്ചത്. ബിൽ ഇന്ന് ചർച്ചയ്ക്ക് എടുക്കണ്ടെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യമുന്നയിച്ചിരുന്നു. ലോക്സഭയിൽ ബഹളം നടക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് സംസാരിക്കാനുള്ള അവസരം കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ല് ചർച്ചയ്ക്ക് എടുക്കരുതെന്ന അപേക്ഷ സ്പീക്കറിനെ അറിയിച്ചിരുന്നത്. എന്നാൽ ലോക്സഭയിലെ ബഹളത്തിനിടയിൽ തന്നെ ബില്ല് പാസാക്കുകകയായിരുന്നു.
ശബ്ദവോട്ടോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്. ബില്ല് പാസാക്കുന്നതിനിടയിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനെതിരെ നിത്യാനന്ദ റായി ആഞ്ഞടിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ആവശ്യപ്രകാരമാണ് കേരള എന്ന പേര് മാറ്റാൻ തയ്യാറെടുത്തതെന്നും എന്നാൽ പ്രതിപക്ഷ എംപിമാരുടെ നിലപാട് ശരിയല്ലെന്നും നിത്യാനന്ദ റായി വിമർശിച്ചു.
ഡൽഹി പൊലീസിന്റെ സിജെപി പ്രതിഷേധത്തിന് നേരെയുള്ള നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിർ മുദ്രാവാക്യം വിളിക്കുന്നതിനിടയിലാണ് ബില്ല് ചർച്ചയ്ക്കെടുത്തത്. അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായികരുന്നു. ലോക്സഭ പാസാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് അയക്കും.
The 'Kerala Bill' passed in Lok Sabha without discussion amid ongoing commotion. Minister of State Nityanand Rai sought its consideration, despite UDF MPs requesting postponement, citing the inability of Kerala MPs to speak. The bill was approved during the ruckus, with Rai criticizing the opposition's inconsistent stand on the name change initiative.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |