SignIn
Kerala Kaumudi Online
Wednesday, 20 May 2026 7.09 PM IST

സൗജന്യമായി സിനിമ കാണാന്‍ ശ്രമിച്ചു; യുവാവിന് നഷ്ടപ്പെട്ടത് ഒന്നേമുക്കാല്‍ ലക്ഷം രൂപ

money

ഹൈദരാബാദ്: എത്ര മുന്നറിയിപ്പ് നല്‍കിയാലും രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്വദേശിയായ യുവാവിനുണ്ടായ അനുഭവം. സൗജന്യമായി പുതിയ സിനിമകള്‍ കാണാമെന്ന പരസ്യം ഉള്‍പ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്. 1.75 ലക്ഷം രൂപയാണ് യുവാവിന് നഷ്ടപ്പെട്ടത്.

ഫേസ്ബുക്ക് ഫീഡില്‍ കണ്ട, സൗജന്യമായി സിനിമ കാണാനുള്ള ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്തതാണ് വിനയായത്. 'ടൂബി ടിവി' എന്ന പ്രശസ്തമായ ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തതാണ് ഈ വന്‍ തുക നഷ്ടപ്പെടാന്‍ കാരണമായതെന്ന് ഹൈദരാബാദ് പൊലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഒറിജിനല്‍ ആപ്പിനോട് സാമ്യമുള്ള ആപ്പ് ആയതിനാല്‍ വിശ്വസിക്കുകയായിരുന്നുവെന്നാണ് യുവാവ് പൊലീസില്‍ നല്‍കിയ മൊഴി.

'പുതിയ സിനിമകള്‍ സൗജന്യമായി കാണാം, ആപ് ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യൂ' എന്ന പരസ്യവാചകമാണ് യുവാവിനെ ആകര്‍ഷിച്ചത്. ഇതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണ് ഇയാള്‍ എത്തിയത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയും സിനിമ കാണാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് ആപ്പ് തനിയെ അപ്‌ഡേറ്റാകാന്‍ ആരംഭിക്കുകയായിരുന്നുവെന്നും പിന്നീട് ഫോണ്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തുവെന്നും യുവാവ് പറയുന്നു.

യുപിഐ ആപ്പുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായതായി സംശയം വന്നത്. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തന്റെ അക്കൗണ്ടില്‍ നിന്ന് 80,000 രൂപയും ഇതേ ഫോണ്‍ വഴി ഉപയോഗിച്ചിരുന്ന അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 95,000 രൂപയും നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360