SignIn
Kerala Kaumudi Online
Monday, 27 July 2026 12.50 PM IST

ബീഹാ‌റിലെ ആശുപത്രിയിൽ വൻ തീപിടിത്തം; 10 രോഗികൾ വെന്തുമരിച്ചു

READ ENGLISH VERSION
hospital

പാട്ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. പത്ത് രോഗികൾ മരിച്ചെന്നാണ് റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയായ പ്രസാദിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടം നടക്കുന്ന സമയത്ത് ഐസിയുവിൽ 13 രോഗികളും സിസിയുവിൽ ഏതാനും രോഗികളും ഉണ്ടായിരുന്നതായി മുസാഫർപുർ ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാ‌ർ സെൻ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
23 DAYS AGO
Jun 04, 2026 07:56 AM

അപകടം നടക്കുന്ന സമയത്ത് ഐസിയുവിൽ 13 രോഗികളും സിസിയുവിൽ ഏതാനും രോഗികളും ഉണ്ടായിരുന്നതായി മുസാഫർപുർ ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാ‌ർ സെൻ സ്ഥിരീകരിച്ചു.

23 DAYS AGO
Jun 04, 2026 07:20 AM

പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

23 DAYS AGO
Jun 04, 2026 06:55 AM

അപകടത്തിൽ 20ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ രോഗികളിൽ പലരുടെയും നില ഗുരുതരമാണ്.

23 DAYS AGO
Jun 04, 2026 06:54 AM

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FIRE, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360