SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 AM IST

ശിവജി പ്രതിമ തകർന്ന സംഭവം, തലകുമ്പിട്ട് മാപ്പ് ചോദിക്കുന്നു: മോദി

READ ENGLISH VERSION

modi

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ പാൽഘറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്രപതി ശിവജി എന്നത് വെറുമൊരു പേരല്ല, ഞങ്ങളുടെ ആരാധനാപാത്രമാണ്.

ഛത്രപതി ശിവജി മഹാരാജിനോട്,​ അദ്ദേഹത്തിന്റെ പാദങ്ങളിൽ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു. പ്രയാസം നേരിട്ട ജനങ്ങളോടും മാപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ പ്രതിമ തകർന്ന വിഷയം ആളിക്കത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചിൽ.കഴിഞ്ഞ വർഷം ഡിസംബറിലാണ് മോദി ശിവജിയുടെ 35 അടി ഉയരമുള്ള വെങ്കല പ്രതിമ അനാവരണം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360