SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

വിക്കിപീഡിയ ബ്ലോക്ക് ചെയ്യുമെന്ന് ഡൽഹി ഹൈക്കോടതി മുന്നറിയിപ്പ്

6

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രചാരണ ഉപകരണമായി തങ്ങളെ ചിത്രീകരിച്ചുവെന്ന എ.എൻ.ഐ വാർത്താ ഏജൻസിയുടെ മാനനഷ്‌ടക്കേസ് പരിഗണിക്കവെ വിക്കിപീഡിയയെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. രാജ്യത്ത് വിക്കിപീഡിയയെ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകേണ്ടി വരുമെന്ന് ജസ്റ്റിസ് നവീൻ ചാവ്‌ല മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കേണ്ടി വരും. ഇന്ത്യയെ ഇഷ്‌ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കേണ്ടതില്ലെന്നും നിരീക്ഷിച്ചു.

ഒക്‌ടോബർ 25ന് വിക്കിപീഡിയ പ്രതിനിധി കോടതിയിൽ നേരിട്ട് ഹാജരാകണം. ഏജൻസിയെ സംബന്ധിച്ച പേജിലെ വിവരങ്ങളിൽ മാറ്റം വരുത്തിയ സബ്സ്ക്രൈബേഴ്സിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. എ.എൻ.ഐയുടെ വിക്കിപീഡിയ പേജിൽ എഡിറ്റിംഗ് നടത്തിയ മൂന്ന് പേരുടെ പേരുകൾ വെളിപ്പെടുത്താൻ കോടതി നിർദ്ദേശിച്ചെങ്കിലും പാലിക്കുന്നില്ലെന്ന് വ്യക്തമാക്കി ഏജൻസി കോടതിയലക്ഷ്യ നടപടിക്ക് പ്രത്യേക അപേക്ഷ നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360