
ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയാകാൻ തയ്യാറെങ്കിൽ പിന്തുണയ്ക്കാമെന്ന് ഒരു പ്രതിപക്ഷ നേതാവ് വാഗ്‌ദാനം ചെയ്‌തെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഓഫർ കൈയോടെ നിരസിച്ചു. എന്നെ എന്തിന് പിന്തുണയ്ക്കണമെന്ന് തിരിച്ചു ചോദിച്ചു. പ്രധാനമന്ത്രി ജീവിത ലക്ഷ്യമല്ല. ഞാൻ എന്റെ ബോദ്ധ്യത്തോടും സംഘടനയോടും വിശ്വസ‌്ത പുലർത്തുന്ന വ്യക്തിയാണ്. ഒരു പദവിക്കു വേണ്ടി അതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കുമില്ലെന്ന് മറുപടി നൽകി.
മോദി-അമിത് ഷാ സഖ്യവുമായി ഗഡ്‌കരി സൗഹൃദത്തിലല്ലെന്ന അഭ്യൂഹം നാളുകളായുണ്ട്. അതേസമയം, ആർ.എസ്.എസുമായി അടുത്ത ബന്ധമാണ് ഗഡ്‌കരിക്ക്. പല പ്രതിപക്ഷ നേതാക്കളുമായും അടുപ്പം പുലർത്തുന്നു. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഗഡ്‌കരി 2009-2013കാലത്ത് പാർട്ടി അദ്ധ്യക്ഷനുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |