SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

17 സമ്പൂർണ സൗരോർജ നഗരങ്ങൾ വരും: മോദി

a

അഹമ്മദാബാദ്: പുണ്യനഗരമായ അയോദ്ധ്യയെ മാതൃകാ സൗരോർജ്ജ നഗരമാക്കി ഉടൻ മാറ്റും. ഇതുൾപ്പെടെ രാജ്യത്തെ 17 ഇടങ്ങളെ സമ്പൂർണ സൗരോർജ്ജ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ നാലാമത് ഗ്ലോബൽ റിന്യൂവബിൾ എനർജി ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു മോദി. അടുത്ത ആയിരം വർഷത്തേക്കുള്ള വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയാണ്. സൗരോർജ്ജം, കാറ്റ്, ആണവ നിലയങ്ങൾ, ജലവൈദ്യുതി എന്നിവയിലൂടെ ലക്ഷ്യം നേടും.

സമ്മർദ്ദത്തിന്

വഴങ്ങില്ല

ഒരു സാഹചര്യത്തിലും സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് മോദി പറഞ്ഞു. ഒരിക്കൽ വിദേശ സന്ദർശനത്തിനിടെ ഒരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചു,​ വൻകിട ശക്തികളുടെ വലിയ ലക്ഷ്യങ്ങൾ താങ്കളെ സമ്മർദ്ദത്തിലാക്കാറുണ്ടോ?​

ഞാൻ മോദിയാണ്,​ ആരുടെ സമ്മർദ്ദവും എന്റെയടുത്ത് ചെലവാകില്ലെന്ന് മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360