SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

ട്രംപിനെയും കമലയെയും കാണാതെ മോദി

jm

ന്യൂഡൽഹി: മൂന്നു ദിവസം നീണ്ട നിർണായക യു.എസ് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ തിരിച്ചെത്തി. യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപും കമലാ ഹാരിസുമായുമുള്ള കൂടിക്കാഴ്‌ചയും നടന്നില്ല.

ക്വാഡ് ഉച്ചകോടി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കം നേതാക്കളുമായുള്ള കൂടിക്കാഴ്ച, യു.എൻ ജനറൽ അസംബ്ളിയുടെ ഭാവി ഉച്ചകോടി, പ്രവാസികളെ അഭിസംബോധന ചെയ്യുക തുടങ്ങിയവയായിരുന്നു ദൗത്യം. ഫലപ്രദമായ സന്ദർശനമാണെന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രി പറഞ്ഞു.

മോദി തന്നെ കാണാൻ വരുന്നുവെന്ന് ട്രംപ് ദിവസങ്ങൾക്ക് മുൻപ് പ്രസ്‌താവിച്ചതാണ് കൂടിക്കാഴ്‌ചയുണ്ടാകുമെന്ന അഭ്യൂഹത്തിനിടയാക്കിയത്. പക്ഷേ, ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചില്ല. പ്രസിഡന്റ് ആയിരുന്നപ്പോൾ ട്രംപുമായി മോദി നല്ല ബന്ധം നിലനിറുത്തിയിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിന് മുൻതൂക്കമുള്ള സാഹചര്യം കണക്കിലെടുത്താണ് കൂടിക്കാഴ്‌ച ഒഴിവാക്കിയതെന്ന് സൂചനയുണ്ട്. ട്രംപിനെ മാത്രമല്ല, കമലാ ഹാരിസിനെയും കാണുമെന്ന് പ്രചാരണമുണ്ടായി. തിരഞ്ഞെടുപ്പ് തിരക്കായതിനാൽ കൂടിക്കാഴ്‌ചകൾ നടന്നില്ലെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്.

സെലൻസ്‌കിയെ

കണ്ട് മോദി

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാനുള്ള ഇന്ത്യയുടെ സന്നദ്ധത ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയിൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻക്‌സിയും ന്യൂയോർക്കിൽ കൂടിക്കാഴ്‌ച നടത്തി. യു.എന്നിന്റെ ഭാവി ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്‌ച.

ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള നയതന്ത്രം, സംഭാഷണം, ഇടപെടൽ എന്നിവയിലൂടെ സംഘർഷം സമാധാനപരമായി പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്ന് മാസത്തിനിടെ നേതാക്കളുടെ മൂന്നാം കൂടിക്കാഴ്ചയാണിത്.

ഉച്ചകോടിക്കിടെ വിയറ്റ്നാം പ്രസിഡന്റ് ടോ ലാമുമായും മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്‌തു. യാഗി ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യ നൽകിയ സഹായത്തിന് ടോ ലാം നന്ദി പറഞ്ഞു. അർമേനിയൻ പ്രസിഡന്റ് നിക്കോൾ പശ്‌നിയനെയും മോദി കണ്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360