
ന്യൂഡൽഹി : പാർലമെന്റ് നടപടികളുടെ നവീകരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചുവരുന്നതായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള വ്യക്തമാക്കി. പത്താമത് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ റീജിയൻ കോൺഫറൻസിന്റെ ഭാഗമായ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടുദിവസമായി ഡൽഹിയിൽ നടന്ന കോൺഫറൻസ് ഇന്നലെ സമാപിച്ചു.
സഭാനടപടികൾ പ്രാദേശിക ഭാഷകളിൽ അംഗങ്ങൾക്ക് ലഭ്യമാക്കാൻ എ.ഐയും, മെഷീൻ ലേണിംഗും ഉപയോഗിക്കുന്നുണ്ട്. നിയമസഭകളും ഡിജിറ്റൈസേഷൻ വേഗത്തിലാക്കണം. എങ്കിലേ ഒരു രാജ്യം, ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ലക്ഷ്യം സാക്ഷാത്കരിക്കാനാകൂ.
സിഡ്നിയിൽ നവംബർ മൂന്നു മുതൽ എട്ടുവരെ നടക്കുന്ന കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിലെ അജൻഡകൾ നിശ്ചയിച്ചു. എ.ഐ ഉപയോഗം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കൽ, മനുഷ്യക്കടത്ത്, അഭയാർത്ഥി വിഷയങ്ങൾ ഉൾപ്പെടുത്തി.
10,000 മണിക്കൂറിന്റെ
നടപടികൾ ഓ.കെ
1992 മുതലുള്ള ലോക്‌സഭയുടെ 10,000ത്തോളം മണിക്കൂറുകളുടെ ശബ്‌ദ - ശ്രാവ്യ നടപടികളാണ് എ.ഐ സഹായത്തോടെ ക്രമപ്പെടുത്തിയത്. 8000 മണിക്കൂറുള്ള രാജ്യസഭാ നടപടികളും ഇത്തരത്തിൽ ക്രമപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |