SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

തെറ്റ് അംഗീകരിക്കാൻ മടിയില്ല: സുപ്രീംകോടതി

k

ന്യൂഡൽഹി: തെറ്റു പറ്റിയെന്ന് ബോദ്ധ്യപ്പെട്ടാൽ അതു അംഗീകരിക്കാനും തിരുത്താനും മടിയില്ലെന്ന് സുപ്രീംകോടതി. കള്ളപ്പണക്കേസിലെ പ്രതികൾക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയ മുൻഉത്തരവ് പിൻവലിച്ചാണ് പരാമർശം. ഇ.ഡിയുടെ അപേക്ഷ ജസ്റ്റിസുമാരായ സഞ്ജയ് കുമാർ,അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചു. തങ്ങളെ കേൾക്കാതെയാണ് പ്രതികൾക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയതെന്ന ഇ.ഡി വാദം ശരിയെന്നും കോടതി സമ്മതിച്ചു. അലഹബാദ്,കൽക്കട്ട,ഡൽഹി ഹൈക്കോടതികളിൽ നിലവിലുള്ള പ്രതികളുടെ ജാമ്യാപേക്ഷകളിൽ അതത് ഹൈക്കോടതികൾ തീരുമാനമെടുക്കട്ടെയന്നും നിലപാടെടുത്തു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഇ.ഡി ഓഫീസ് അന്വേഷിക്കുന്ന കേസിലെ പ്രതികളാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ബംഗാൾ,ഉത്തർപ്രദേശ്,ഡൽഹി എന്നിവിടങ്ങളിലാണ് എഫ്.ഐ.ആർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360