SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

നീതിദേവതയുടെ കണ്ണിലെ കെട്ടഴിച്ചു,​ കൈയിൽ ഭരണഘടന

READ ENGLISH VERSION

d

ന്യൂഡൽഹി : നീതിദേവതയ്ക്ക് ഇനി തുറന്ന കണ്ണുകൾ. കണ്ണിലെ കെട്ടഴിച്ച് ശിൽപ്പത്തെ ഭാരതീയമാക്കാൻ ചരിത്രപരമായ നടപടിയെടുത്തത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇടതുകൈയിൽ വാളിന് പകരം ഇന്ത്യൻ ഭരണഘടന. നിയമം അന്ധമല്ലെന്ന സന്ദേശമാണ് കെട്ടഴിച്ചതിലൂടെ നൽകുന്നത്. വാളിന് പകരം ഭരണഘടന വച്ചത് ഭരണഘടന പ്രകാരം നീതി ഉറപ്പാക്കുമെന്ന സന്ദേശം കൈമാറാനും. കൊളോണിയൽ അവശേഷിപ്പുകളാണ് മാറ്റിയത്. സുപ്രീംകോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചത്.

അധികാരം, സമ്പത്ത് തുടങ്ങിയവയൊന്നും പരിഗണിക്കാതെ സമഭാവനയോടെ നീതി നടപ്പാക്കുമെന്ന സന്ദേശമാണ് കണ്ണു കെട്ടിവച്ചതിലുടെ നൽകിയിരുന്നത്. അനീതിക്ക് ശിക്ഷയുടെ പ്രതീകമായിരുന്നു വാൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360