
ന്യൂഡൽഹി: പാടം കത്തിക്കൽ നേരിടുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഹരിയാന, പഞ്ചാബ് ചീഫ് സെക്രട്ടറിമാർ 23ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഡൽഹിയിൽ ഉൾപ്പെടെ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. ഹരിയാനയിൽ പാടം കത്തിക്കലുമായി ബന്ധപ്പെട്ട് ഒറ്റ പ്രോസിക്യൂഷൻ നടപടി പോലുമുണ്ടായില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്സാനുദ്ദിൻ അമാനുള്ള, അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
ഇത് രാഷ്ട്രീയ വിഷയമല്ല. ആരെയോ സഹായിക്കാൻ ശ്രമിക്കുന്നു. ആരോപണവിധേയരെ പ്രോസിക്യൂട്ട് ചെയ്യാൻ എന്തിനാണ് സംസ്ഥാനങ്ങൾ മടിക്കുന്നത്. ഇതു ധിക്കാരം നിറഞ്ഞ മനോഭാവമാണെന്നും കോടതി നിരീക്ഷിച്ചു. ചെറിയ പിഴ മാത്രം ഈടാക്കി കേസ് അവസാനിപ്പിക്കുന്നു. ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |