SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

ഡൽഹി സ്ഫോടനം: ടെലഗ്രാമിനോട് വിവരം തേടി

a

 പിന്നിൽ ഖാലിസ്ഥാൻ

ഞായറാഴ്ച രാവിലെ ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്‌കൂളിന് പുറത്തുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളെന്ന് സംശയം. സ്‌ഫോടനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട ചാനലിനെക്കുറിച്ച് വിവരങ്ങൾ തേടി എൻ.ഐ.എ ടെലിഗ്രാമിന് കത്തെഴുതി. പോസ്റ്റിന്റെ ആധികാരികതയും ഖാലിസ്ഥാൻ സംഘടനകളുടെ പങ്കാളിത്തവും എൻ.ഐ.എ അന്വേഷിക്കുന്നു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത 'ജസ്റ്റിസ് ലീഗ് ഇന്ത്യ' എന്ന ടെലിഗ്രാം ചാനലിലാണ് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഏജന്റുമാർ തങ്ങളുടെ അംഗങ്ങളെ ലക്ഷ്യമിട്ടതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് അവകാശപ്പെടുന്നു.

സ്ഫോടനത്തിന്റെ തലേദിവസം സി.സി ടിവിയിൽ പതിഞ്ഞ,​ വെള്ള ടീ ഷർട്ട് ധരിച്ച ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഫോടക വസ്‌തു സ്കൂൾ മതിലിനു സമീപത്ത് കുഴിച്ചിട്ടെന്നാണ് സംശയം. അവിടെ കണ്ടെത്തിയ വെളുത്ത പൊടി ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ആളുകളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360