SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

വിമാന ബോംബ് ഭീഷണി, സഹകരിച്ചില്ലെങ്കിൽ നടപടിയെന്ന് എക്‌സിന് മുന്നറിയിപ്പ്

d

ന്യൂഡൽഹി: വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിട്ടില്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്ന് സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോം എക്‌സിന് കേന്ദ്ര ഇലക്‌ട്രോണിക്, ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിമാനങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയ ഏതാനും എക്‌സ് അക്കൗണ്ടുകളുടെ യൂസർ ഐഡി, ഡൊമെയ്‌ൻ വിശദാംശങ്ങൾ ഡൽഹി പൊലീസിന് കൈമാറാത്ത സാഹചര്യത്തിലാണിത്. ഭീഷണിക്കെതിരെ നടപടിയെടുക്കാൻ ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം വിളിച്ച വെർച്വൽ മീറ്റിംഗിലാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ബോംബ് ഭീഷണി പോസ്റ്റു ചെയ്യാൻ ചിലർ 'എക്‌സ്' അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വിവരം പങ്കിടാത്തത് കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും സർക്കാർ വ്യക്തമാക്കി. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. എക്‌സിലെ @adamlanza111, @psychotichuman, @schizobomer777 എന്നീ അക്കൗണ്ടുകൾ ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതായി കണ്ടെത്തി നിർവീര്യമാക്കിയിരുന്നു.

കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ഡൽഹി വഴി സർവീസ് നടത്തുന്ന ആകാശ, എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര കമ്പനികളുടെ 90ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് എട്ട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ16ന് ഡൽഹി-ബംഗളൂരു ആകാശ എയർ വിമാനം ലക്ഷ്യമിട്ടാണ് എക്‌സ് വഴി ആദ്യ ബോംബ് ഭീഷണി വന്നത്.വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്(വി.പി.എൻ) അല്ലെങ്കിൽ ഡാർക്ക് വെബ് ബ്രൗസർ ഉപയോഗിച്ചാണ് ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ പോസ്റ്റുചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360