SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

'മതസംവരണം ഭരണഘടനാവിരുദ്ധം, മുസ്ലിം സംവരണം സാദ്ധ്യമല്ല'; അമിത് ഷാ

e

റാഞ്ചി: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്ത് ബി.ജെ.പി ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മുസ്ലിം സംവരണം ഉന്നയിച്ച് അദ്ദേഹം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചു.

മുസ്ലിങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകുമെന്ന വാഗ്ദാനം കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഗൂഢാലോചനയാണ്. മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും മതവിഭാഗത്തിന് സംവരണം നൽകാനാവില്ല. മുസ്ലിങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗങ്ങളുടെയും ദളിതുകളുടെയും ഗോത്രവർഗങ്ങളുടെയും സംവരണമാണ് കുറയുക.

അവരുടെ സംവരണം കുറച്ച് മുസ്ലിങ്ങൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് പിന്നാക്ക വിരുദ്ധ പാർട്ടിയാണ്. കോൺഗ്രസ് സർക്കാരുകൾ ഒ.ബി.സി വിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിച്ചു. പ്രത്യേകിച്ചും കാക്കാ കലേൽക്കർ കമ്മിറ്റിയുടെയും മണ്ഡൽ കമ്മിഷന്റെയും ശുപാർശകളുടെ കാര്യത്തിൽ. കലേൽക്കർ കമ്മിറ്റി റിപ്പോർട്ട് കാണാതായി. ഒ. ബി.സിക്ക് കേന്ദ്ര സ്ഥാപനങ്ങളിൽ 27% സംവരണം ശുപാർശ ചെയ്ത മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും എതിർത്തു. പ്രധാനമന്ത്രി മോദിയാണ് അത് പൂർണമായും നടപ്പാക്കിയത്.

മോദി പിന്നാക്ക സമുദായ കമ്മിഷൻ രൂപീകരിച്ചു. അതിന് ഭരണഘടനാ പദവിയും നൽകിയെന്ന് അമിത്ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ഉലെമ സംഘടന മുസ്ലിങ്ങൾക്ക് 10% സംവരണം ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് നിവേദനം നൽകി.

ഇതിൽ സഹായിക്കാമെന്ന് അദ്ധ്യക്ഷൻ വാഗ്ദാനം ചെയ്‌തു. രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുകയാണ്. എന്ത് ഗൂഢാലോചന ഉണ്ടെങ്കിലും, ബി.ജെ.പി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല. രാഹുൽ ഗാന്ധി ഭരണഘടനയുടെ വ്യാജ പതിപ്പുമായി നടന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഭരണഘടനാ ശിൽപ്പിയായ അംബേദ്കറെ നിന്ദിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാരാണ് ജാർഖണ്ഡിലെന്നും അമിത്ഷാ പറഞ്ഞു.

അതിനിടെ, ജാ​ർ​ഖ​ണ്ഡി​ൽ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​ജാ​തി​ ​സെ​ൻ​സ​സ് ​ന​ട​ത്തു​മെ​ന്ന​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​വാ​ഗ്ദാ​ന​ത്തെ​ ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗ് ചോദ്യംചെയ്‌തു. എ​ന്ത് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജാ​തി​ ​സെ​ൻ​സ​സ് ​ന​ട​ത്തു​മെ​ന്ന് ​ജ​ന​ങ്ങ​ളോ​ട് ​പ​റ​യൂ,​ ​ജ​ന​ങ്ങ​ൾ​ക്ക് ​എ​ത്ര​ ​സം​വ​ര​ണം​ ​ല​ഭി​ക്കും,​ ​അ​തി​ന്റെ​ ​രൂ​പ​രേ​ഖ​ ​അ​വ​ത​രി​പ്പി​ക്കു​ക.​ ​അ​പ്പോ​ൾ​ ​രാ​ജ്യ​ത്തി​ന് ​അ​തി​നെ​ക്കു​റി​ച്ച് ​ച​ർ​ച്ച​​ ​ന​ട​ത്താം.​ ​ജ​ന​ങ്ങ​ളെ​ ​വി​ഡ്ഢി​ക​ളാ​ക്ക​രു​തെ​ന്നും​ ​ജാ​ർ​ഖ​ണ്ഡി​ലെ​ ​ഛ​ത്ര​യി​ൽ​ ​​ ​തി​ര​ഞ്ഞെ​ടു​പ്പ് ​റാ​ലി​യിൽ അദ്ദേഹം പറഞ്ഞു.​ ​

ഭരണഘടനയെ തകർക്കാൻ ശ്രമം

അതിനിടെ ഭരണഘടനയെ തകർക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360