
ന്യൂഡൽഹി : സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് മണിപ്പൂരിൽ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയ നടപടിയിൽ നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സർക്കാരിന് സമയം നൽകിയത്. 'അംറ ബംഗാളി' സംഘടന നൽകിയ ഹർജി ഇന്നലെ പരിഗണിച്ചപ്പോൾ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. പ്രത്യേക പെർമിറ്റ് ഭരണഘടനാ വിരുദ്ധമാണെന്നാണ് സംഘടനയുടെ വാദം. മണിപ്പൂരിന് പുറമെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം സംസ്ഥാനങ്ങളിലും ഇന്നർ ലൈൻ പെർമിറ്റ് നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |