SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ഫെയ്ഞ്ചൽ പുതുച്ചേരി തൊട്ടു; തമിഴ്നാട്ടിൽ പേമാരി  104 വിമാന സർവീസ് റദ്ദാക്കി  റെഡ് അലർട്ടിൽ ചെന്നൈ

d

ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും ജനങ്ങളെ ആശങ്കയിലാഴ്ത്തി ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പുതുച്ചേരി തീരം തൊട്ടു. രാത്രി ഏഴോടെ ചെന്നൈ ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ മഴ കനത്തു. ഒപ്പം ശക്തമായ കാറ്റും. 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്.

ചെന്നൈ വിമാനത്താവളം ഇന്നു പുലർച്ചെ നാലു വരെ അടച്ചിട്ടു. 104 വിമാന സർവീസുകൾ റദ്ദാക്കി. 21 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മുന്നോടിയായി രാവിലെ തുടങ്ങിയ മഴ ഉച്ചയോടെ ശമിച്ചിരുന്നു.
ചെന്നൈയിലും എട്ട് ജില്ലകളിലുമായി ശക്തമായ മഴപെയ്തു. റെയിൽവെ ട്രാക്കുകളിലും റോഡിലും വെള്ളം നിറഞ്ഞു. പ്രളയഭീതിയിൽ ജനങ്ങൾ ഫ്‌ളൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തത് നഗരത്തിലാകെ ഗതാഗതകുരുക്ക് സൃഷ്ടിച്ചു.

ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും ഫെയ്ഞ്ചൽ കരതൊടുക എന്നായിരുന്നു മുന്നറിയിപ്പ്.

രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കേണ്ട തിരുവാരൂരിലെ കേന്ദ്ര സർവകലാശാലയുടെ പരിപാടി റദ്ദാക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടായേക്കാമെന്നും കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ചെന്നൈ ഉൾപ്പെടെ 8 ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്നലെ അവധി നൽകി. പുതുച്ചേരിയിലും അവധിയാണ്.

ഐ.ടി കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ചെന്നൈ മെട്രോ സർവീസ് വൈകിട്ടുവരെ മുടങ്ങിയില്ല.


റെഡ് അലർട്ട്: ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചിപുരം,വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ

ഓറഞ്ച് അലർട്ട്: റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്പള്ളൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360