SignIn
Kerala Kaumudi Online
Friday, 23 October 2026 7.59 AM IST

ജസ്റ്റിസ് മൻമോഹൻ സുപ്രീംകോടതി ജഡ്‌ജി

judge

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മൻമോഹൻ ഇന്നലെ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ അംഗബലം 33 ആയി. പൂർണ അംഗബലത്തിന് 34 ജഡ്‌ജിമാ‌ർ വേണം. ഡൽഹി ഹൈക്കോടതിയുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ജസ്റ്റിസ് മൻമോഹന്റെ സ്ഥാനക്കയറ്റം. നിലവിൽ അവിടെ നിന്ന് ഒരു ജഡ്‌ജി മാത്രമാണുള്ളത് - ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഹൈക്കോടതി ജഡ്‌ജിമാരുടെ അഖിലേന്ത്യാ സീനിയോറിട്ടി പട്ടികയിൽ രണ്ടാമനായിരുന്നു ജസ്റ്റിസ് മൻമോഹൻ. 2008 മാർച്ച് 13ന് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി. സെപ്‌തംബറിൽ ചീഫ് ജസ്റ്റിസായി. നവംബർ 28നാണ് സുപ്രീംകോടതി ജഡ്‌ജിയാക്കാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തത്. മുൻ കേന്ദ്രമന്ത്രിയും ജമ്മു കാശ്‌മീർ ഗവർണറുമായിരുന്ന ജഗ്‌മോഹൻ മൽഹോത്രയാണ് പിതാവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360