
കൊച്ചി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റെവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഗവർണർ ശക്തികാന്ത് ദാസ് ഇന്ന് വിരമിക്കും. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൽഹോത്ര നാളെ ചുമതലയേൽക്കും. ജി.എസ്.ടി കൗൺസിലിന്റെ എക്സ് ഒഫിഷ്യോ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഐ.ഐ.ടി കാൺപൂരിൽ നിന്ന് ബിരുദവും അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ളിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ശക്തികാന്ത് ദാസിന്റെ കാലാവധി മൂന്നാം തവണയും നീട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |