SignIn
Kerala Kaumudi Online
Thursday, 02 July 2026 5.32 PM IST

5 പദ്ധതികൾ പ്രഖ്യാപിച്ച് ആം ആദ്മി ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ്

k

 പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം നൽകും

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉറച്ച വോട്ടുബാങ്കായ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്താൻ ആം ആദ്മി പാർട്ടി. വീണ്ടും അധികാരത്തിലെത്തിയാൽ 10 ലക്ഷം രൂപ ഇൻഷുറൻസ് പോളിസി അടക്കം അഞ്ച് പദ്ധതികൾ നടപ്പാക്കുമെന്ന് പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ വാഗ്ദാനം ചെയ്‌തു. കോൺഡ്ലി മണ്ഡലത്തിലെ നവ്നീത് എന്ന ഓട്ടോ ഡ്രൈവറുടെ വീട്ടിൽ സന്ദ‌ർശനം നടത്തി ഭക്ഷണവും കഴിച്ച ശേഷമാണ് പ്രഖ്യാപനം. ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം നൽകും. 2500 രൂപ യൂണിഫോം അലവൻസ്, സവാരി ബുക്ക് ചെയ്യുന്ന ആപ് സൗകര്യം, കുട്ടികൾക്ക് സർക്കാർ സ്‌പോൺസേർഡ് കോച്ചിംഗ് എന്നിവയും വാഗ്ദാനം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360