
ബംഗളൂരു: കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. ബംഗളൂരു റൂറലിലെ നെലമംഗലയിലെ ടി ബേഗൂരിന് സമീപം ദേശീയപാത 48ൽ ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം.
വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച വോൾവോ കാറാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നർ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറിന് മുകളിലേക്കാണ് വീണത്. കാറിലുണ്ടായിരുന്ന വ്യവസായി ചന്ദ്രയാഗപ്പ ഗൗൾ (48), ഗൗരാഭായി (42), വിജയലക്ഷ്മി (36), ജാൻ (16), ദീക്ഷ (12), ആര്യ (6) എന്നിവർ തത്ക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് ക്രെയിനുൾപ്പെടെ എത്തിച്ചാണ് കണ്ടെയ്നർ ലോറി കാറിന് മുകളിൽനിന്ന് മാറ്റിയത്. മൃദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |