SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

യേശുവിന്റെ സ്‌നേഹസന്ദേശം സമൂഹം ഉൾക്കൊള്ളണം: മോദി, സി.ബി.സി.ഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രിയും

READ ENGLISH VERSION
a

ന്യൂഡൽഹി: സ്‌നേഹവും സൗഹാർദ്ദവും സാഹോദര്യവും ഉപദേശിച്ച യേശു ക്രിസ്‌തുവിന്റെ സന്ദേശങ്ങൾ അവഗണിച്ച് സമൂഹത്തിൽ അസഹിഷ്ണുതയും അക്രമവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നിരാശാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ന്യൂഡൽഹി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആസ്ഥാനത്തെ ക്രിസ്‌മസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജർമ്മനിയിലെ മാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റിലെ ഏഴ് ഇന്ത്യക്കാർക്ക് പരിക്കേറ്റ അക്രമത്തെ അപലപിച്ചുകൊണ്ടാണ് മോദി തുടങ്ങിയത്. യേശുവിന്റെ സന്ദേശങ്ങൾ പിന്തുടരാനും സമൂഹത്ത ശക്തമാക്കാനും ഒരുമിച്ച് പ്രവർത്തിക്കണം. വിദേശനയത്തിൽ ഇന്ത്യ ദേശീയതാൽപര്യത്തിനും മനുഷ്യതാത്പര്യത്തിനും മുൻഗണന നൽകുന്നു.

യേശുക്രിസ്തു കാണിച്ച അനുകമ്പയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും മാതൃകയിലാണ് രാജ്യം 'സബ്കാ സത്, സബ്കാ വികാസ്, സബ്ക പ്രയാസ്' എന്ന നയം.

സി.​ബി.​സി.​ഐ​ ​ആ​സ്ഥാ​ന​ത്തെക്രി​സ്‌​മ​സ് ​ആ​ഘോ​ഷ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി​ ​സൗ​ഹൃ​ദം​ ​പ​ങ്കു​വ​ച്ച​ത് ​നി​ര​വ​ധി മ​ത​മേ​ല​ദ്ധ്യ​ക്ഷ​ൻ​മാ​ർ.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​ന​ട​ത്തി​യ​ ​ക്രി​സ്‌​മ​സ് ​വി​രു​ന്നി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ങ്കെ​ടു​ത്ത​പ്പോ​ഴും​ ​മ​ത​പു​രോ​ഹി​ത​രു​ടെ​ ​സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.
സി.​ബി.​സി.​ഐ​ ​പ്ര​സി​ഡ​ന്റ് ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത് ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​ആ​ഘോ​ഷ​ത്തി​ൽ​ ​ക​ർ​ദ്ദി​നാ​ൾ​മാ​രാ​യ​ ​ഡോ.​ ​ഓ​സ്വാ​ൾ​ഡ് ​ഗ്രേ​ഷ്യ​സ്,​ ​മാ​ർ​ ​ജോ​ർ​ജ് ​ആ​ല​ഞ്ചേ​രി,​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​ബ​സേ​ലി​യോ​സ് ​ക്ലീ​മി​സ് ​കാ​തോ​ലി​ക്കാ​ ​ബാ​വ,​ ​മാ​ർ​ ​ജോ​ർ​ജ് ​കൂ​വ​ക്കാ​ട്,​ ​ഡോ.​ആ​ന്റ​ണി​ ​പൂ​ള,​ ​സി​റോ​ ​മ​ല​ബാ​ർ​ ​സ​ഭ​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​റാ​ഫേ​ൽ​ ​ത​ട്ടി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം​ ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ,​ ​മെ​ത്രാ​ന്മാ​ർ,​ ​വി​വി​ധ​ ​സ​ന്യ​സ്ത​ ​സ​ഭ​ ​പ്ര​തി​നി​ധി​ക​ൾ,​ ​ഇ​ത​ര​ ​ക്രൈ​സ്ത​വ​ ​സ​ഭ​ക​ളു​ടെ​ ​മേ​ല​ധ്യ​ക്ഷ​ന്മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ഇ​വ​രോ​ടെ​ല്ലാം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​കു​ശ​ലാ​ന്വേ​ഷ​ണം​ ​ന​ട​ത്തി.
സി.​ബി.​സി.​ഐ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ലും​ ​ഡ​ൽ​ഹി​ ​ആ​ർ​ച്ച് ​ബി​ഷ​പ്പു​മാ​യ​ ​മാ​ർ​ ​അ​നി​ൽ​ ​തോ​മ​സ് ​കൂ​ട്ടോ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്‌​തു.​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ജോ​ർ​ജ് ​ആ​ന്റ​ണി​സാ​മി​ ​പൊ​ന്നാ​ട​ ​അ​ണി​യി​ച്ചു.​ ​ബ​ത്തേ​രി​ ​രൂ​പ​ത​ ​ബി​ഷ​പ്പ് ​ജോ​സ​ഫ് ​മാ​ർ​ ​തോ​മ​സ് ​ഉ​പ​ഹാ​രം​ ​ന​ൽ​കി.
കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ജോ​ർ​ജ് ​കു​ര്യ​ൻ,​ ​മു​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​മാ​രാ​യ​ ​രാ​ജീ​വ്ച​ന്ദ്ര​ ​ശേ​ഖ​ർ,​ ​അ​ൽ​ഫോ​ൺ​സ് ​ക​ണ്ണ​ന്താ​നം​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​കേ​ര​ള​ത്തി​ന്റെ​ ​ഡ​ൽ​ഹി​യി​ലെ​ ​പ്ര​ത്യേ​ക​ ​പ്ര​തി​നി​ധി​ ​കെ.​വി.​ ​തോ​മ​സ്,​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളാ​യ​ ​അ​നി​ൽ​ ​ആ​ന്റ​ണി,​ ​അ​ഡ്വ.​ ​ഷോ​ൺ​ ​ജോ​ർ​ജ്ജ്,​ ​ടോം​ ​വ​ട​ക്ക​ൻ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360