
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ സംഘർഷം. രണ്ട് യാത്രക്കാർ തമ്മിൽ ആംറെസ്റ്റിനെ ചൊല്ലി ആരംഭിച്ച വാക്പോര് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പൻഹേഗൻ-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു യാത്രക്കാരുടെ ഏറ്റുമുട്ടൽ. ഭക്ഷണം നൽകുന്നതിനിടെയാണ് ഇരുവരും ആദ്യം തർക്കമുണ്ടായത്. തുടർന്ന്, ഇവരിൽ ഒരാൾക്ക് വിമാനത്തിൽ പ്രത്യേക സീറ്റ് നൽകി. എന്നാൽ, സ്ഥലം മാറിയിരുന്ന യാത്രക്കാരൻ ലഗേജ് എടുക്കാനായി തന്റെ പഴയ സീറ്റിൽ തിരിച്ചെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. യാത്രക്കാർ തമ്മിൽ സംഘർഷമുണ്ടായെന്നും എന്നാൽ വളരെ സൗഹാർദ്ദപരമായി പരിഹരിച്ചെന്നുമാണ് എയർ ഇന്ത്യയുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |