SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

ഹോസ്റ്റൽ ടോയ്‌ലെറ്റിൽ ഒളിക്യാമറ: വിദ്യാ‌ർത്ഥികളുടെ പ്രതിഷേധം

kdidkdkd

ഹൈദരാബാദ്: കോളേജ് ഹോസ്റ്റലിന്റെ ടോയ്‌ലെറ്റിൽ ഒളിക്യാമറ കണ്ടെത്തിയതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഹൈദരാബാദിൽ വിദ്യാ‌ർത്ഥികളുടെ വൻ പ്രതിഷേധം. മെഡ്ചലിലുള്ള സി.എം.ആർ എൻജിനിയറിംഗ് കോളേജിന്റെ ഹോസ്റ്റലിലാണ് സംഭവം. മൂന്ന് മാസത്തോളമായി നിരവധി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരനെയുൾപ്പെടെ സംശയിക്കുന്നതായും അടിയന്തര നടപടി വേണമെന്നും വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ദിവസം ഒരു വിദ്യാ‌ർത്ഥിനിക്ക് ടോയ്ലെറ്റിൽ നിന്ന് ഫോൺ ലഭിച്ചു. മൂന്ന് മാസമായി ചിത്രീകരിച്ച 300ഓളം സ്വകാര്യ വീഡിയോകൾ ഫോണിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം അടിച്ചമർത്താൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ വിവരം പങ്കിട്ടതോടെ കോളേജിൽ പ്രതിഷേധം വ്യാപകമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. വിഷയത്തിൽ കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല.

ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ എൻജിനിയറിംഗ് കോളേജിൽ മാസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360