SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

ജഡ്‌ജിമാരുടെ ബന്ധുക്കൾക്ക് സീനിയർ പദവി, ആരോപണമുന്നയിച്ച അഭിഭാഷകന് സുപ്രീംകോടതി ശകാരം

j

ന്യൂഡൽഹി: ജഡ്‌ജിമാരുടെ ബന്ധുക്കൾക്ക് സീനിയർ അഭിഭാഷക പദവി നൽകുന്നുവെന്ന് ആരോപിച്ച മലയാളി അഭിഭാഷകനായ മാത്യൂസ് ജെ. നെടുമ്പാറയ്ക്ക് സുപ്രീംകോടതിയുടെ ശകാരം. ഡൽഹി ഹൈക്കോടതിയിലെ 70 അഭിഭാഷകർക്ക് സീനിയർ പദവി നൽകിയ നടപടി ചോദ്യം ചെയ്‌താണ് നെടുമ്പാറ ഹ‌‌ർജി സമർപ്പിച്ചത്. ചില ജഡ്‌ജിമാരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സീനിയർ അഭിഭാഷകരാണെന്ന് ആരോപിച്ചത് കോടതിയെ ചൊടിപ്പിച്ചു. ജുഡിഷ്യറിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമപ്രകാരം ഉചിതമായ നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഹർജിയിൽ ഒപ്പിട്ടിരിക്കുന്നത് അഭിഭാഷകനായതിനാൽ തന്നെ അപകീർത്തികരമായ ആരോപണമുന്നയിക്കുന്നത് കോടതിയലക്ഷ്യക്കുറ്റത്തിന് തുല്യമാണെന്നും കൂട്ടിച്ചേർത്തു. ഹർജിയിൽ ആവശ്യമായ ഭേദഗതി വരുത്താൻ മാത്യൂസ് നെടുമ്പാറയ്‌ക്ക് നാലാഴ്ച സമയം അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360