SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

കേജ്‌രിവാളിന് രൂക്ഷ വിമർശനം, പാവപ്പെട്ടവർക്കുള്ള വീടിനാണ് മുൻഗണന: മോദി

uururutu

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ആം ആദ്‌മി പാർട്ടിയെയും

രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് ആഡംബര ബംഗ്ലാവ് പണിയാമായിരുന്നുവെന്നും എന്നാൽ പാവപ്പെട്ടവർക്ക് വീട് നി‌ർമ്മിക്കുന്നതിനാണ് മുൻഗണന നൽകിയതെന്നും കേജ്‌രിവാളിനെ കുത്തി നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിൽ 4500 കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ആഡംബരം നിറഞ്ഞതാണെന്ന് ആരോപിച്ച് ബി.ജെ.പി നേരത്തെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ആം ആദ്മി സർക്കാർ ദുരന്തമാണെന്നും അഴിമതി നിറഞ്ഞതാണെന്നും മോദി ആരോപിച്ചു. പത്ത് വർഷമായി രാജ്യ തലസ്ഥാനത്തെ ഒരു ദുരന്തം ബാധിച്ചിരിക്കുന്നു. ചിലർ ഡൽഹിയെ ആപത്തിലേക്ക് തള്ളിവിടുന്നു. വോട്ടർമാർ ഇത്തവണ തലസ്ഥാനത്തെ ദുരന്തത്തിൽ നിന്ന് മോചിപ്പിക്കും. തനിക്കായി ഒരു വീടില്ല. എന്നാൽ പാവപ്പെട്ടവർക്കായി നാല് കോടിയിലധികം വീടുകൾ നിർമ്മിച്ചെന്നും മോദി പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ ആക്രമമാണ് മോദി നടത്തുന്നതെന്നും യഥാർത്ഥ ദുരന്തം ബി.ജെ.പിയാണെന്നും കേജ്‌രിവാൾ തിരിച്ചടിച്ചു.

ഡൽഹിയിൽ 4500 കോടിയുടെ

പദ്ധതികൾക്ക് തുടക്കം

ഡൽഹിയിൽ 4500 കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കമിട്ട് മോദി. ചേരി പുനരധിവാസത്തിന്റെ ഭാഗമായി കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഡൽഹി അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ടുമെന്റ് തുറന്നുകൊടുത്തു. 1675 ഫ്ളാറ്റുകളുടെ താക്കോൽ ചേരിനിവാസികൾക്ക് കൈമാറി. ഫ്ളാറ്റുകൾ മോദി നേരിട്ട് പരിശോധിച്ചു. ഭവനങ്ങൾ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും സ്വപ്‌നങ്ങളുടെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി സർവകലാശാലയ്‌ക്ക് കീഴിൽ 600 കോടി ചെലവിട്ട് നിർമ്മിക്കാൻ ലക്ഷ്യമിട്ട മൂന്നു പദ്ധതികൾക്ക് ഇന്നലെ തറക്കല്ലിട്ടു. നജഫ്ഗഡ് റോഷൻപുരയിൽ വീർ സവർക്കർ കോളേജ്, ദ്വാരകയിലും സൂരജ്മൽ വിവാഹിലും ക്യാമ്പസുകൾ എന്നിവയാണ് നിർമ്മിക്കുന്നത്. നവ്റോജി നഗറിലെ വേൾഡ് ട്രേഡ് സെന്റർ, സരോജിനി നഗറിലെ ക്വാർട്ടേഴ്സുകൾ, ദ്വാരകയിലെ സി.ബി.എസ്.ഇ ഓഫീസ് കോംപ്ലക്‌സ് എന്നിവയും മോദി ഇന്നലെ ഉദ്ഘാടനം ചെയ്‌തു. 300 കോടി ചെലവിട്ടാണ് സി.ബി.എസ്.ഇ ഓഫീസ് കോംപ്ലക്‌സ് നിർമ്മിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360