SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

ചൈന കടന്നുകയറ്റം : കോൺ. - ബി.ജെ.പി വാക്പോര്

iop

ന്യൂഡൽഹി : അതിർത്തിയിൽ രണ്ട് പ്രവിശ്യകൾ നിർമ്മിക്കാനുള്ള ചൈനീസ് നീക്കത്തിൽ കടുത്ത പ്രതിഷേധം

ഇന്ത്യ അറിയിച്ചതിനു പിന്നാലെ കോൺഗ്രസ് - ബി.ജെ.പി രാഷ്ട്രീയ വാക്പോര് രൂക്ഷം. ഇന്ത്യൻ അതിർത്തിയിലെ നിയമവിരുദ്ധ കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നയതന്ത്ര ചാനലുകൾ വഴി ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ചൈനയുടെ പക്കലില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ പ്രസംഗവും ചേർത്താണ് കോൺഗ്രസ് ആക്രമണമഴിച്ചുവിട്ടത്. മോദി ജനങ്ങളോട് കള്ളം പറഞ്ഞുവെന്ന് ആരോപിച്ചു. ഇതിനോട് രൂക്ഷമായാണ് ബി.ജെ.പി ഇന്നലെ പ്രതികരിച്ചത്.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ തെറ്രുകൾക്ക് നരേന്ദ്രമോദിയെ കോൺഗ്രസ് പഴിക്കുകയാണെന്ന് ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ ചുമതല വഹിക്കുന്ന അമിത് മാളവ്യ തിരിച്ചടിച്ചു. 1962ൽ ചൈന പിടിച്ചെടുത്ത അക്‌സായ് ചിനിന്റെ പുതിയ പേരാണ് ഹിയൻ പ്രവിശ്യ. നെഹ്റുവിന്റെ ഭരണക്കാലത്ത്, 1957ൽ അതിർത്തിയിൽ ചൈന തുറന്ന ജി219 ദേശീയ പാതയ്‌ക്ക് സമീപമാണിത്. ഹെക്കാംഗ് പ്രവിശ്യ ഇതിന് തൊട്ടടുത്താണ്. രാഹുൽ ഗാന്ധി വിചാരിച്ചാലും, നുണകൾ പറഞ്ഞ് രക്ഷപ്പെടാനാകില്ലെന്ന് അമിത് മാളവ്യ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360