SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

റോഡ് പ്രിയങ്കയുടെ കവിൾപോലെയാക്കും, വിവാദപരാമർശം പിൻവലിച്ച് ബി.ജെ.പി സ്ഥാനാർത്ഥി

READ ENGLISH VERSION
utytytyt

ന്യൂഡൽഹി : ജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കവിൾത്തടം പോലെ മിനുസമാർന്നതാക്കുമെന്ന വിവാദപരാമർശം പിൻവലിച്ച് ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർത്ഥി രമേഷ് ബിധുരി. കോൺഗ്രസിൽ നിന്നടക്കം വ്യാപക വിമർശനമുയർന്നിരുന്നു. കൽക്കാജി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് രമേഷ്. അവിടെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രിയങ്കയുടെ പേര് ചേർത്ത് മോശം പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഇതിനിടെ ഇന്നലെ ഖേദം പ്രകടിപ്പിച്ച ബി.ജെ.പി നേതാവ്, വാക്കുകൾ പിൻവലിക്കുകയാണെന്ന് വ്യക്തമാക്കി. ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ മുഖമാണ് പ്രകടമായതെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. പരാമർശത്തെ ഡൽഹി മുഖ്യമന്ത്രി അതിഷിയും ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗും അപലപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360