
ന്യൂഡൽഹി: കോൺഗ്രസിന്റെ ന്യൂഡൽഹി കോട്ല റോഡിൽ നിർമ്മിച്ച പുതിയ ആസ്ഥാന മന്ദിരം 'ഇന്ദിരാഭവൻ' ജനുവരി 15ന് കാലത്ത് 10മണിക്ക് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും. നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച 46 വർഷമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ 24-ാം മന്ദിരത്തിൽ നിന്ന് പുതിയ ദേശീയ വിലാസത്തിലേക്ക് പാർട്ടി മാറും. കോട്ല റോഡിലെ 9എ വിലാസത്തിലുള്ള പുതിയ ആറുനില കെട്ടിടത്തിന്റെ നിർമ്മാണം 2016ൽ തുടങ്ങിയതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ നീണ്ടുപോയി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചു വന്ന ശേഷം പുതിയ മന്ദിരത്തിലേക്ക് മാറാനായിരുന്നു പദ്ധതി. 1978ലെ പിളർപ്പിന് ശേഷം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഐ രൂപീകരിച്ച ശേഷമാണ് അക്ബർ റോഡിലെ മന്ദിരം ആസ്ഥാനമാക്കി പ്രവർത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |