
ലക്നൗ: ഉത്തർപ്രദേശിലെ കനൗജ് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങി. 23 പേരെ രക്ഷപ്പെടുത്തി. 20 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നും യു.പി മന്ത്രി അസീം അരുൺ പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഭാഗമാണ് തകർന്നത്. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അപകടമുണ്ടാകുമ്പോൾ 35ലേറെ തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് കരുതുന്നത്. 13 കോടി രൂപ ചെലവിൽ
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നവീകരണപ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടം. പുതിയ നിരവധി കെട്ടിടങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്.
ഗുരുതര പരിക്കേറ്റവർക്ക് 50,000 രൂപയും അല്ലാത്തവർക്ക് 5,000 രൂപയും നൽകുമെന്ന് റെയിൽവേ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |