SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പിയും, ഡൽഹിയിൽ ഗർഭിണികൾക്ക് 21,​000 രൂപയും കിറ്റും

jh

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക വോട്ടുബാങ്കായ സ്ത്രീകളെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ പ്രകടന പത്രിക. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുന്ന മഹിളാ സമൃദ്ധി യോജന നടപ്പാക്കും,​ ഗർഭിണികൾക്ക് 21,​000 രൂപയും ആറ് പോഷകാഹാര കിറ്റുകളും,​ 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ, ഹോളിക്കും ദീപാവലിക്കും സൗജന്യ സിലിണ്ടർ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് ഇന്നലെ പാർട്ടി പ്രകടനപത്രിക (സങ്കൽപ് പത്ര) പുറത്തിറക്കിയത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും വൻ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കെയാണ് ബി.ജെ.പിയുടെയും പ്രഖ്യാപനം. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. പിൻവലിക്കാനുള്ള അവസാന തീയതി 20 ആണ്. ഫെബ്രുവരി 5ന് വോട്ടെടുപ്പ്. 8ന് വോട്ടെണ്ണും.

5 ലക്ഷം രൂപയുടെ അധിക

ആരോഗ്യ ഇൻഷ്വറൻസ്

 ആയുഷ്‌മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പാക്കും

 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ ഇൻഷ്വറൻസ്

 60 -70 വയസുള്ളവർക്ക് മാസം 2500 പെൻഷൻ

 70ന് മുകളിലുള്ളവരുടെ പെൻഷൻ 2500ൽ നിന്ന് 3000 ആക്കും

 ചേരികളിൽ അടൽ ക്യാന്റീൻ

വാഗ്ദാനങ്ങളുമായി

ആം ആദ്മിയും

 60 വയസ് മുതൽ മുകളിലോട്ടുള്ളവർക്ക് സൗജന്യ ചികിത്സ

 സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന

 ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം

 ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷ്വറൻസ്

200 യൂണിറ്റിനകത്ത് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി, കുടിവെള്ള സബ്‌സിഡി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയവ നിലവിൽ നടപ്പാക്കുന്നു. ഇതിനു പുറമെയാണ് പുതിയ വാഗ്ദാനങ്ങൾ.

കോൺഗ്രസ്

വാഗ്ദാനങ്ങൾ

സ്ത്രീകൾക്ക് മാസം 2,500 രൂപ

 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്

 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ

 300 യൂണിറ്റ് സൗജന്യ വൈദ്യുതി

 സൗജന്യ റേഷൻ കിറ്റ്

 തൊഴിലില്ലാത്ത യുവജനങ്ങൾക്ക് മാസം 8,500 രൂപ

 അതേപടി പകർത്തുന്നു:

പരിഹാസിച്ച് കേജ്‌രിവാൾ

ആം ആദ്മിയുടെ വാഗ്ദാനങ്ങൾ ബി.ജെ.പി അതേപടി പകർത്തുവെന്ന് പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌‌രിവാൾ പരിഹസിച്ചു. വീണ്ടും അധികാരത്തിലെത്തിയാൽ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും അദ്ദേഹം വാഗ്ദാനം ചെയ്‌തു. ഡൽഹി മെട്രോയിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേജ്‌രിവാൾ കത്തയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360