SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

മഹാകുംഭമേളയിലേക്ക് രാഹുലും പ്രിയങ്കയും

kumbh-mela

ന്യൂഡൽഹി : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ തുടരുന്ന മഹാകുംഭമേളയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. തീയതി തീരുമാനിച്ചിട്ടില്ല. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി അഞ്ചിന് മുൻപ് ഇരു നേതാക്കളും ത്രിവേണി സംഗമത്തിലെത്തി സ്‌നാനം ചെയ്യുമെന്നാണ് സൂചന. ആത്മീയാചാര്യന്മാരുമായി കൂടിക്കാഴ്ചയും നടത്തിയേക്കും. രാഹുൽ രാമക്ഷേത്രം സന്ദർശിക്കാത്തതിൽ ബി.ജെ.പി കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇതിനിടെയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

 ഇന്നലെ 29.10 ലക്ഷം ഭക്തരെത്തി

കുംഭമേളയുടെ അഞ്ചാം ദിനമായ ഇന്നലെ 29.10 ലക്ഷം ഭക്തർ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്‌തെന്ന് ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഏഴ് കോടിയിൽപ്പരം പേരാണ് ഇതുവരെയെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360