SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

സി.ബി.ഐ കൽക്കട്ട ഹൈക്കോടതിയിൽ, അപ്പീൽ നൽകാൻ മമതാ സർക്കാരിന് അധികാരമില്ല

kolkata

 ഹൈക്കോടതി 27ന് പരിഗണിക്കും

ന്യൂഡൽഹി: ജൂനിയർ വനിതാ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കൽക്കട്ട ഹൈക്കോടതിയിൽ പോർ‌മുഖം തുറന്ന് മമതാ സർക്കാരും ബി.ജെ.പിയും. പ്രതി സഞ്‌ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ സർക്കാർ അപ്പീൽ നൽകിയതിന് പിന്നാലെ സമാന ആവശ്യവുമായി സി.ബി.ഐയും ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ രാവിലെ സർക്കാരിന്റെ അപ്പീൽ കോടതി പരിഗണിച്ചപ്പോൾ, സി.ബി.ഐ കടുത്ത എതിർപ്പുന്നയിച്ചു. കേസ് അന്വേഷിച്ച സി.ബി.ഐയ്‌ക്കും കേന്ദ്ര സ‌ർക്കാരിനുമാണ് അപ്പീൽ നൽകാൻ അധികാരമുള്ളതെന്നും സംസ്ഥാന സർക്കാരിനല്ലെന്നും വാദിച്ചു. അക്കാര്യം സുപ്രീംകോടതി വിധികളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് സി.ബി.ഐ അറിയിച്ചു.

എന്നാൽ തുടക്കത്തിൽ കേസ് അന്വേഷിച്ചത് കൊൽക്കത്ത പൊലീസായതിനാൽ അപ്പീൽ സമർപ്പിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ബംഗാൾ സർക്കാർ പ്രതികരിച്ചു. ഇതോടെ, ഹർജി നിലനിൽക്കുമോയെന്നതിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. 27ന് ജസ്റ്റിസുമാരായ ദെബാംഗ്ഷു ബസക്, മുഹമ്മദ് ഷബ്ബർ റാഷിദി എന്നിവരടങ്ങിയ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും. പ്രതിയുടെ അഭിഭാഷകനും അന്ന് നിലപാട് അറിയിക്കണം.

പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും മാത്രം വിധിച്ച സിയാൽദ സെഷൻസ് കോടതിയുടെ നടപടിക്കെതിരെയാണ് ഹർജികൾ. സംഭവം നടന്ന ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അധികൃതരുടെയും കൊൽക്കത്ത പൊലീസിന്റെയും വീഴ്ചകളെ ശിക്ഷാവിധിയിൽ രൂക്ഷമായി സെഷൻസ് കോടതി വിമർശിച്ചിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 29ലേക്ക് മാറ്രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360