
ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് കായലിൽ തള്ളിയ മുൻ സൈനികൻ പിടിയിൽ. ഹൈദരാബാദിലെ മീർപേട്ടിലുള്ള ജില്ലേലഗുഡയിലാണ് ക്രൂരത നടന്നത്. സംഭവത്തിൽ പ്രകാശം സ്വദേശി ഗുരുമൂർത്തിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുമൂർത്തിയുടെ ഭാര്യ പുട്ടവെങ്കട മാധവിയാണ് (35) കൊല്ലപ്പെട്ടത്. കുറച്ച് ദിവസങ്ങളായി മാധവിയെ കാണാനില്ലായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബന്ധുവിന്റെ വീട്ടിൽ പോയതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമായിരുന്നു ഗുരുമൂർത്തി കുടുംബത്തെ അറിയിച്ചത്. പിന്നാലെ മാധവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഗുരുമൂർത്തി കുറ്റം സമ്മതിച്ചു.
ടോയ്‌ലെറ്റിൽ വച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹം കഷണങ്ങളാക്കിയ ശേഷം പ്രഷർ കുക്കറിൽ വേവിച്ച് കായലിൽ തള്ളിയെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചതായാണ് മൊഴി.
തടാകത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. വിശാലമായ തെരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. നിലവിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് ഗുരുമൂർത്തി. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
സംഭവദിവസം കുട്ടികൾ മാധവിയുടെ സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
അസ്ഥികൾ വേർപെടുത്തി
വേവിച്ചു
ടോയ്‌ലെറ്റിൽ വച്ച് വെട്ടിനുറുക്കി. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വേവിച്ചു. അസ്ഥികൾ വേർപെടുത്തി ഉലക്ക കൊണ്ട് പൊട്ടിച്ചെടുത്തു. വീണ്ടും വേവിച്ചു. മൂന്നു ദിവസം പലവട്ടം ഇത്തരത്തിൽ വേവിച്ചു. വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |