SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ഇന്ത്യക്കാർക്ക് നിയമപരമായ മടക്കം ഉറപ്പാക്കുമെന്ന് കേന്ദ്രം

s

ന്യൂഡൽഹി: യു.എസ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യക്കാർക്ക് നിയമാനുസൃതമായ മടങ്ങി വരവിന് വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.

ഇതുസംബന്ധിച്ച ഇന്ത്യൻ നിലപാട് തത്ത്വാധിഷ്‌ടിതവും സ്ഥിരവുമാണ്. അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്‌ക്കാനുള്ള യു.എസ് തീരുമാനം അംഗീകരിക്കും. ഇന്ത്യൻ നിലപാട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്‌ചയിൽ അറിയിച്ചിട്ടുണ്ട്. രാജ്യങ്ങൾക്കിടയിൽ പൗരൻമാരുടെ നീക്കം നിയമപരമാകണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. അതുവഴി ഇന്ത്യക്കാരുടെ കഴിവിന് ആഗോളതലത്തിൽ അവസരവും അംഗീകാരവും ലഭിക്കും. അനധികൃത കുടിയേറ്റം തെറ്റായ പ്രതിച്ഛായ സൃഷ്‌ടിക്കും. നിയമവിരുദ്ധ പ്രവർത്തികൾക്കും അതിടയാക്കും.

യു.എസ് വിസാ നടപടിക്രമങ്ങൾക്ക് 400 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് നല്ലതല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360