SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

കൊലപാതകവും പീഡനവും പോലെയല്ല, മതപരിവർത്തനം ഗുരുതര കുറ്റമല്ല: സുപ്രീംകോടതി

supl

ന്യൂഡൽഹി : കൊലപാതകവും പീഡനവും കൊള്ളയും പോലെ ഗുരുതര കുറ്രമല്ല മതപരിവർത്തനമെന്ന് സുപ്രീംകോടതി നിരീക്ഷണം. ഉത്തർപ്രദേശിൽ മാനസിക വെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ മുസ്ലിം സമുദായത്തിലേക്ക് മതപരിവ‌ർത്തനം നടത്തിയെന്ന് ആരോപിച്ച കേസിൽ മതപണ്ഡിതന് ജാമ്യം നൽകവേയാണ് പരാമർശം.

ജാമ്യം നിരസിച്ച അലഹബാദ് ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. ഹൈക്കോടതി വിവേചനാധികാരം വിനിയോഗിക്കണമായിരുന്നു. വിചാരണക്കോടതികൾ പലപ്പോഴും ജാമ്യം നിഷേധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. പക്ഷെ ഹൈക്കോടതി ധൈര്യം കാണിക്കണമായിരുന്നു. വിചാരണക്കോടതികൾ ജാമ്യം അനുവദിക്കാൻ മടിക്കുന്നത് കാരണം ഹൈക്കോടതികളിലും സുപ്രീംകോടതിയിൽ അനാവശ്യമായി അപ്പീലുകൾ കുമിഞ്ഞു കൂടുന്നതായും ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360